പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം ........ബ്ലോക്ക് തല കേരളോത്സവം നവംബർ മാസത്തിൽ ആരംഭിക്കുന്നു
കാഴ്ചപാടും ദൌത്യവും

🎯 ബ്ലോക്ക് പഞ്ചായത്തിന്റെ ദീർഘദൂര കാഴ്ചപ്പാട്

🌾 ഉൽപാദന മേഖലയും തൊഴിൽ വികസനവും

ഉൽപാദന മേഖലയ്ക്ക് പ്രാമുഖ്യം നൽകി, കൃഷി വികസനം, പ്രാദേശിക സാമ്പത്തിക വികസനം, ചെറുകിട വ്യവസായ സംരംഭങ്ങൾ എന്നീ മേഖലകളിൽ സമഗ്രവും സംയോജിതവുമായ തൊഴിൽദായക പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നീർത്തടാധിഷ്ഠിത വികസന പരിപാടികൾ ഫലപ്രദമാക്കാനും ലക്ഷ്യമിടുന്നു. ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമാക്കിയുള്ള വിവിധ കർമപരിപാടികൾക്കും പദ്ധതിയിൽ അവസരമൊരുക്കും.

👩‍👧‍👦 സാമൂഹിക ക്ഷേമവും വനിതാ വികസനവും

വനിതാ വികസനം, വയോജന–ഭിന്നശേഷി ക്ഷേമം, ശിശുക്ഷേമം എന്നീ മേഖലകളിൽ ഫലപ്രദമായി ഇടപെടുന്നതിനും സ്വയംസഹായ സംഘങ്ങളുടെ ഏകോപിത പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും ഈ പദ്ധതിയിലൂടെ കഴിയും.

🏘️ പട്ടികജാതി ക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും

പട്ടികജാതി കോളനികളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കും ശുചിത്വം, ജലലഭ്യത, മറ്റ് ഭൗതിക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനും ഈ പദ്ധതിയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ക്ഷീരകർഷക സഹായ പദ്ധതി ഈ മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ കർഷകർക്ക് ആശ്വാസമേകും.

🏥 ആരോഗ്യവും ശുചിത്വവും

ആരോഗ്യ–ശുചിത്വ മേഖലയിൽ ശ്രദ്ധേയമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. എൻ.ആർ.എച്ച്.എം.-ന്റെ സഹായത്തോടെ എഫ്.എച്ച്.സി.യുടെ വികസനം മാതൃകാപരമായ ആരോഗ്യരക്ഷാ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കും. പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കും.